Ticker

6/recent/ticker-posts

ഒരാഴ്ച മുൻപ് ഗൾഫിൽ നിന്നുമെത്തിയ ബാവനഗർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട് :ഒരാഴ്ച മുൻപ് സൗദി അറേബ്യയിൽ നിന്നും നാട്ടിലെത്തിയ കല്ലൂരാവി ബാവനഗർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു.
 പണ്ഡിതനും
ഹജ്ജ്, ഉംറ അമീറും,
സ്വദഖ ചാരിറ്റബിൾ ട്രസ്റ്റ് 
 വൈസ് ചെയർമാനുമായ ബാവനഗറിലെ 
 മുഹമ്മദ് കുഞ്ഞി മദനി 58 ആണ് മരിച്ചത്. കാസർകോട്ട് വിവാഹ ചടങ്ങിൽ പങ്കെടുത്ത്
രാത്രിയോടെ കാഞ്ഞങ്ങാട്ടേക്ക് വരവെ വാഹനത്തിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഭാര്യ :അസ്മ .
മക്കൾ : നുഹ്മാൻ (ഗൾഫ്)
നഹീമ, മുഹമ്മദ്‌ സിനാൻ .
മരുമക്കൾ: റാഷിദ്‌ ബാവ നഗർ,
ഹിബ ഫാത്തിമ കുശാൽ നഗർ.
സഹോദരങ്ങൾ : മുഹമ്മദ്‌
ബാവ നഗർ, അബ്ബാസ്. ഖബറടക്കം നാളെ രാവിലെ 10 ന് നടക്കും.
Reactions

Post a Comment

0 Comments