ജനാല കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച 17 കാരി മരിച്ചു. മേൽപ്പറമ്പ അരമങ്ങാനത്തെ രാജുവിൻ്റെ മകൾ അച്ചു എന്ന് വിളിക്കുന്ന രഞ്ജിനി ആണ് മരിച്ചത്. ഏപ്രിൽ 28 ന് രാത്രിയിലാണ് തൂങ്ങിയ നിലയിൽ കണ്ടത്. വയനാട് ഡോ. മൂപ്പൻസ് ആശുപത്രിയിൽ ഇന്നലെ രാത്രിയാണ് മരിച്ചത്. തറവാട് ക്ഷേത്രത്തിൽ ഡാൻസ് പരിപാടിക്ക് പ്രാക്ടീസ് ചെയ്യുന്നതിൽ ബന്ധുവായ മുതിർന്ന സ്ത്രി വഴക്ക് പറഞ്ഞിരുന്നുവെന്നും ഇതേ തുടർന്നുള്ള മനോവിഷമത്തിൽ തൂങ്ങിയതാണെന്നും പറയുന്നു. മേൽപ്പറമ്പ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
0 Comments