തൃശ്ശൂർ കൈപ്പമംഗലം കൂരിക്കുഴി സ്വദേശി ഷോബി എന്ന വിളിക്കുന്ന പി.എസ്. പ്രശോബ് 36 ആണ് പിടിയിലായത്. മോഡലിംഗിന്റെയും മറ്റ് അവസരങ്ങളും തരാമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയും വിവാഹ വാഗ്ദാനം ഉൾപ്പെടെ നൽകിയാണ് പ്രതി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നത്. പ്രധാനമായും വിവാഹ മോചനം നേടിയ സ്ത്രീകളെയാണ് ലക്‌ഷ്യം വെച്ചിരുന്നത്. കാസർകോട് സ്വദേശിനിനയായ യുവതിയുടെ പരാതിയിലാണ് വനിതാ പൊലീസ് സറ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. തൃശൂർ ആളൂരിൽ നിന്നുമാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പൊലീസിൽ പരാതി നൽകാതിരിക്കാൻ പരാതിക്കാരായ സ്ത്രീകളുടെ വീഡിയോ സാമുഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ് രീതി . പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
0 Comments