കാഞ്ഞങ്ങാട് :ചെറുവത്തൂർ മട്ടലായി ശിവ ക്ഷേത്രത്തിൽ നിന്നും സ്വർണം വെള്ളി ആഭരണങ്ങളും പണവും കവർച്ച ചെയ്തു. ക്ഷേത്ര പരിസരത്തെ മോഷ്ടാവിൻ്റെ ദൃശ്യം സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞു. ക്ഷേത്ര ഓഫീസ് മുറിയിലാണ് കവർച്ച നടന്നത്. മൂന്ന് പവൻ സ്വർണാഭരണങ്ങൾ, നൂറ് ഗ്രാം വെള്ളി ആഭരണങ്ങൾ, പതിനായിരം രൂപയുടെ നാണയ തുട്ടുകൾ ഉൾപ്പെടെ 40000 രൂപ കവർച്ച ചെയ്തു. ഓഫീസ് മുറിയുടെ പൂട്ട് മുറിച്ചാണ് മോഷണം. ക്ഷേത്ര പരിസരത്തെ ഭണ്ഡാരം കുത്തി തുറന്ന് പതിനായിരം രൂപയും കവർന്നു. ചന്തേര പൊലീസ് സ്ഥലത്തെത്തി. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവെടുത്തു. സി. സി. ടി. വിദൃശ്യങ്ങൾ പരിശോധിക്കുന്നു. ഇന്ന് രാവിലെയാണ് ക്ഷേത്ര ഭാരവാഹികൾകവർച്ച നടന്ന വിവരം അറിയുന്നത്.
0 Comments