കാഞ്ഞങ്ങാട് :സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ജില്ലയിൽ വ്യാപക പരിശോധന നടത്തി പൊലീസ്. നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു. വാറണ്ടുകൾ നടപ്പാക്കുകയും ചെയ്തു. 131 കേസുകളാണ് ഡ്രൈവിന്റെ ഭാഗമായി രജിസ്റ്റർ ചെയ്തത്. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായാണ് ഡ്രൈവ് സംഘടിപ്പിച്ചത്. മോട്ടോർ വാഹന നിയമ പ്രകാരം 783 എണ്ണം നടപടി സ്വികരിച്ചു. 123 വാറണ്ടുകൾ നടപ്പാക്കി. എൻ. ഡി. പി. എസ് ആക്ട് പ്രകാരം 11 കേസുകൾ റജിസ്റ്റർ ചെയ്തു. റൗഡി ലിസിൽപെട്ട 110 പേരെ പരിശോധിച്ചു. 1798 വാഹനങ്ങളും 66 ലോഡ്ജുകളിലും പരിശോധന നടത്തി.
0 Comments