Ticker

6/recent/ticker-posts

പരാതി അന്വേഷിക്കാനെത്തിയ എ. എസ്. ഐയുടെ ചെകിട്ടത്തടിച്ച് കർണപുടം തകർത്ത പ്രതിക്ക് രണ്ട് വർഷം തടവ് ശിക്ഷ

കാഞ്ഞങ്ങാട്പരാതി അന്വേഷിക്കാനെത്തിയ എ. എസ്. ഐ മർദ്ദിച്ച് ഗുരുതരമായി പരിക്കേ ൽപ്പിച്ചപ്രതിക്ക് രണ്ട് വർഷം തടവും കാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി .
കൂടെയുള്ള പൊലീസുകാരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്ത ക യും ചെയ്തിരുന്നു. ചീമേനി തെയ്യം കല്ലിലെ
ജോസഫിനെ 58യാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ്  സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ. പ്രിയ ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ രണ്ടു മാസം അധിക തടവും വിധിച്ചു . 2020 ഒക്ടോബർ
29ന് രാവിലെ 9.40 മണിക്ക് ചീമേനി പൊലീസ് സ്റ്റേഷൻ ഫോണിലേക്ക് പ്രതിയുടെ മകൻ്റെ ഭാര്യ വിളിച്ചറിയിച്ച പരാതി അന്വേഷിക്കാൻ ചെന്ന സമയത്ത എ.എസ് .ഐ പ്രകാശനെ  അക്രമിച്ച കേസിലാണ് ശിക്ഷ.
ചീമേനി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ അറസ്റ്റു ചെയ്ത് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ചീമേനി സബ്ബ് -ഇൻസ്പെക്ടറായിരുന്ന ബാവ അക്കരക്കാരൻ ആയിരുന്നു,പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ.പ്ലീഡർ ജി. ചന്ദ്രമോഹൻ ,അഡ്വ.ചിത്രകല എന്നിവർ ഹാജരായി.
Reactions

Post a Comment

0 Comments