കാഞ്ഞങ്ങാട് : വീട്ടിൽ കയറി ബലാൽസംഗം ചെയ്തുവെന്ന യുവതിയുടെ പരാതിയിൽ യുവാവിനെ തിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ഭർത്താവും കുട്ടിയുമുള്ള 21 കാരിയാണ് പരാതി നൽകിയത്.
ഒഴിഞ്ഞവളപ്പിലെ അഭിലാഷിനെ 25 തിരെയാണ് കേസെടുത്തത്. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയാണ് പരാതി നൽകിയത്. കഴിഞ്ഞ
മാസം 17 ന് പകൽ 10 മണിയോടെ വീട്ടിൽ കയറി പീഡിപ്പിച്ചെന്നാണ് പരാതി. കേസിൽ പൊലീസ് വിശദമായ അന്വേഷണത്തിലാണ്. ഇതിന് ശേഷമെ അറസ്റ്റ് നടപടികളിലേക്ക് കടക്കു.
0 Comments