പയ്യന്നൂർ :പഴയങ്ങാടിയിൽ വൻ മയക്ക് മരുന്ന് വേട്ട 4 പേർ അറസ്റ്റിൽ. കാർ കസ്റ്റഡിയിലെടുത്തു. 20.91 ഗ്രാം എംഡിഎംഎ , 0570 ഗ്രാം കെറ്റാമിനും 9.145 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടികൂടി. പഴയങ്ങാടി ബീവി റോഡിലെ മുഹമ്മദ് ഷമീൽ 25, മുഹമ്മദ് ഷാബിർ 25, മുഹമ്മദ് സവാദ്24, മുഹമ്മദ് നസീഹ് അലി 23 എന്നിവരാണ് പിടിയിലായത്. പഴയങ്ങാടി അണ്ടർ ബ്രിഡ്ജിന് സമീപത്ത് നിന്നു മാണ് പഴയങ്ങാടി പൊലീസ് പിടികൂടിയത്.
0 Comments