കാഞ്ഞങ്ങാട് :ഓട്ടോറിക്ഷയിൽ കടത്തിയ എം.ഡി.എം
. എയുമായി യുവാവിനെ പൊലീസ്അറസ്റ്റ്ചെയ്തു. കല്ലൂരാവിയിലെ ഓട്ടോ ഡ്രൈവർ കല്ലൂരാവി കുഞ്ഞിപ്പുരയിൽ കെ. ജംഷീർ 30 ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ചേറ്റുകുണ്ടിൽ തട്ടുകടക്ക് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോയിൽ നിന്നുമാണ് എം.ഡി എം എ പിടികൂടിയത്. 0.670 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ബേക്കൽ എസ്.ഐ എം. സവ്യാസാചി , പ്രബേഷണറി എസ്.ഐ മാരായ എം എൻ . മനു കൃഷ്ണൻ, അഖിൽ സബാസ്റ്റ്യൻ സീനിയർ സിവിൽ ഓഫീസർ ശ്രീജിത്ത് എന്നിവർ ചേർന്നാണ് പിടികൂടിയത്. പ്രതിയെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
0 Comments