കാഞ്ഞങ്ങാട് :52 കാരനെ വീട്ടിലെ കിണറിലെ ഇരുമ്പ് റാഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രിയാണ് തൂങ്ങിയ നിലയിൽ കണ്ടത്.
പള്ളിക്കര കീക്കാനത്തെ പരേതനായ വെളുത്തമ്പുവിൻ്റെ മകൻ എൻ. ഗോവിന്ദൻ ആണ് മരിച്ചത്. രാത്രി 10.30 മണിയോടെ തൂങ്ങിയ നിലയിൽ കണ്ട് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മുൻ പ്രവാസിയാണ്.
0 Comments