Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ടേക്ക് വസ്ത്രം വാങ്ങാൻ പോയ രണ്ട് പെൺകുട്ടികളെ കാണാതായി ആശങ്കക്കൊടുവിൽ രാത്രി കണ്ടെത്തി

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ട്
വസ്ത്രം വാങ്ങാൻ പോ രണ്ട് പെൺകുട്ടികളെ കാണാതായി. ആശങ്കക്കൊടുവിൽരാത്രി 10 മണിയോടെ രണ്ട് പെൺകുട്ടികളെയും ഇരിയക്ക് സമീപം കണ്ടെത്തി. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുമാണ് 14 വയസ് വീതം പ്രായമുള്ള ഹൈസ്കൂൾ വിദ്യാർത്ഥിനികളെ കാണാതായത്. ഒന്നിച്ച് പഠിക്കുന്ന കൂട്ടുകാരികളായ ഇരുവരും ഇന്നലെ ഉച്ചക്ക് ശേഷം വസ്ത്രം വാങ്ങുന്നതിന് കാഞ്ഞങ്ങാട്ടേക്ക് പോയതായിരുന്നു. രാത്രിയായിട്ടും ഇരുവരെയും കാണാതായതോടെ വലിയ ആശങ്കയായി. രക്ഷിതാക്കൾ പരാതിയുമായി രാജപുരം പൊലീസിലെത്തി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ടിബിറോഡിലെ ഒരു വസ്ത്ര കടയിൽ ഇവർ എത്തിയിരുന്നതായി മനസിലായി.  പെൺകുട്ടിയുടെ
കൈവശം മൊബൈൽ ഫോൺ ഉണ്ടായിരുന്നതിനാൽ
 സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ കാഞ്ഞങ്ങാട്ട് ടവർ ലൊക്കേഷൻ ലഭിച്ചു. രാത്രി 10 മണിയോടെ ടവർ ലൊക്കേഷൻ പാണത്തൂർ റൂട്ടിൽ യാത്രയിലാണെന്ന് ലഭിച്ചതോടെ ബന്ധുക്കൾ യാത്ര തിരിച്ച് ഓട്ടോയിൽ മടങ്ങുകയായിരുന്ന പെൺകുട്ടികളെ ഇരിയയിൽ ഓട്ടോ തടഞ്ഞ് കണ്ടെത്തുകയായിരുന്നു. പെൺകുട്ടികളെ കാണാതായത് സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തി വരുന്നുണ്ട്.
Reactions

Post a Comment

0 Comments