മട്ടലായി ശിവ ക്ഷേത്രത്തിൽ നിന്നും സ്വർണം വെള്ളി ആഭരണങ്ങളും പണവും കവർച്ച ചെയ്തത്. ക്ഷേത്ര പരിസരത്തെ മോഷ്ടാവിൻ്റെ ദൃശ്യം സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിരുന്നു. ക്ഷേത്ര ഓഫീസ് മുറിയിലാണ് കവർച്ച നടന്നത്. മൂന്ന് പവൻ സ്വർണാഭരണങ്ങൾ, നൂറ് ഗ്രാം വെള്ളി ആഭരണങ്ങൾ, പതിനായിരം രൂപയുടെ നാണയ തുട്ടുകൾ ഉൾപ്പെടെ 40000 രൂപ കവർച്ച ചെയ്തു. ഓഫീസ് മുറിയുടെ പൂട്ട് മുറിച്ചാണ് മോഷണം നടത്തിയത്. ക്ഷേത്ര പരിസരത്തെ ഭണ്ഡാരം കുത്തി തുറന്ന് പതിനായിരം രൂപയും കവർന്നു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തിയിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരുന്നു.
0 Comments