കാഞ്ഞങ്ങാട് : നടുറോഡിൽഎസ്.ഐയുടെ മുഖത്തടിക്കുകയും മറ്റൊരും എസ്.ഐയുടെ നെഞ്ചിലിടിക്കുകയും ചെയ്ത പനത്തടി സ്വദേശിയായ യുവാവ് അറസ്റ്റിൽ. ചാമുണ്ഡിക്കുന്ന് ശാസ്ത്ര മംഗലത്ത് എസ്.സി. പ്രമോദ് 40 ആണ് അറസ്റ്റിലായത്. വിദ്യാനഗർ ഇൻസ്പെക്ടർ യു പി. വി. വിപിൻ്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിദ്യാനഗർ എസ്.ഐ ഇ . ഉമേശൻ്റെ മുഖത്തടിക്കുകയും ഒപ്പമുണ്ടായിരുന്ന മറ്റൊരു എസ്.ഐ പി. പ്രദീപ് കുമാറിൻ്റെ നെഞ്ചിലിടിച്ചും പരിക്കേൽപ്പിച്ചെന്നാണ് പരാതി. ഇന്നലെ രാത്രി ചെർക്കളയിൽ ബദിയഡുക്ക റോഡിന് സമീപത്തെ പെട്രോൾ പമ്പിന് മുന്നിലാണ് സംഭവം. പ്രതി ഓടിച്ച കാറും മോട്ടോർ ബൈക്കും കൂട്ടിയിടിച്ചതറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്. അക്രമാസക്തനായി കാണപ്പെട്ട പ്രമോദിനെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെയായിരുന്നു പൊലീസിന് നേരെയുള്ള അക്രമം. പ്രതിയെ കോടതിയിൽ ഹാജരാക്കും.
0 Comments