Ticker

6/recent/ticker-posts

കുട്ടി ഡ്രൈവർമാർ കൂട്ടത്തോടെ പിടിയിൽ പത്തിലേറെ വാഹനങ്ങൾ കസ്റ്റഡിയിൽ, രക്ഷിതാക്കൾ പ്രതി

കാഞ്ഞങ്ങാട് :കുട്ടി ഡ്രൈവർമാർ കൂട്ടത്തോടെ പൊലീസ് പിടിയിൽ. പത്തിലേറെ കുട്ടി
ഡ്രൈവർമാരാണ് പിടിയിലായത്. വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. രക്ഷിതാക്കളെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തു. കൂടുതലും അമ്മമാർക്കെതിരെയാണ് കേസ്. ബേക്കൽ, അമ്പലത്തറ, രാജപുരം, ഹോസ്ദുർഗ് , ചന്തേര പൊലീസ് കുട്ടി ഡ്രൈവർമാരെ പിടികൂടി കേസെടുത്തു. മൂന്ന് ദിവസമായി തുടർച്ചയായി കുട്ടികൾ വാഹനം ഓടിക്കുന്നതിനിടെ പിടിയിലായിട്ടുണ്ട്. സ്കൂൾ തുറന്നതോടെയാണ് കുട്ടികൾ വ്യാപകമായി ഇരു ചക്രവാഹനങ്ങൾ ഉപയോഗിച്ച് വരുന്നത്. ഇന്ന് രാവിലെ പെരിയാട്ടടുക്കത്ത് നിന്നും 15 വയസുകാരൻ ഓടിച്ച സ്കൂട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഉമ്മയുടെ പേരിൽ ബേക്കൽ പൊലീസ് കേസെടുത്തു. കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുന്നവർക്കെതിരെ കർശന നടപടിയെന്ന് പൊലീസ് പറഞ്ഞു.
Reactions

Post a Comment

0 Comments