Ticker

6/recent/ticker-posts

ഗൾഫിൽ നിന്നും പരിചയപ്പെട്ട കാഞ്ഞങ്ങാട് സ്വദേശിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട് :ഗൾഫിൽ നിന്നും പരിചയപ്പെട്ട കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മുംബൈ എയർപോർട്ടിൽ നിന്നും ഹോസ്ദുർഗ് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. മുംബൈയിൽ നിന്നും യുവാവിനെ കാഞ്ഞങ്ങാട്ടെത്തിച്ചു. ഉപ്പള മംഗൽ പാടിയിലെ അഷ്റഫ് 34 ആണ് അറസ്റ്റിലായത്. 2023 ൽ ഗൾഫിലായിരുന്ന അജാനൂർ സ്വദേശിനിയായ യുവതിയെ ഗൾഫിൽ വെച്ച് പരിചയപ്പെട്ടു. ഇരുവരും നാട്ടിലെത്തിയ ശേഷം വീട്ടിൽ വന്ന പ്രതിഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി. 2023 ൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തെങ്കിലും യുവാവ് ഗൾഫിലേക്ക് പോയതിനാൽ കേസെടുക്കാനായില്ല. തുടർന്ന് ലുക്ക് ഔട്ട് നോട്ടീസിറക്കി. കഴിഞ്ഞ ദിവസം നാട്ടിലേക്ക് വരവെ എയർപോർട്ട് അധികൃതർ തടഞ്ഞുവെച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. യുവാവിനെ ഇന്ന് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും.
Reactions

Post a Comment

0 Comments