രണ്ട് കുട്ടികൾ മുങ്ങി
മരിച്ചു.കാസർക്കോട് ബാഡൂരിൽ എട്ട് വയസുകാരി കല്ലുവെട്ട് കുഴിയിൽ വീണ് മുങ്ങി മരിച്ചു.
മുഹമ്മദിൻ്റെ മകൾ ഫാത്തിമത്ത് ഹിബ ആണ് മരിച്ചത്.
കളിക്കുന്നതിന് ഇടയിൽ അബദ്ധത്തിൽ വെള്ളം നിറഞ്ഞ കല്ലുവെട്ട് കുഴിയിൽ വീഴുകയായിരുന്നു.
ബന്തിയോട് കൊക്കച്ചാലിലെ തോട്ടിൽ കാണാതായ എട്ടുവയസുകാരനെ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബന്തിയോട് കൊക്കച്ചാലിലെ സാദാത്തിൻ്റെ മകൻ മുഹമ്മദ് സുൽത്താനാണ് മരിച്ചത്. ഉച്ചയോടെ വീടിന് മുൻവശത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. വീട്ടിൽ നിന്നും 500 മീറ്റർ അകലെ തോട് രണ്ടായി പിരിയുന്ന സ്ഥലത്ത് കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ ബന്തിയോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഉപ്പള നയാബസാറിലെ എജെഐ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാർഥിയാണ്. ഹാജിറയാണ് മാതാവ്. സഹോദരൻ സിദ്ധീഖ്.
0 Comments