നീലേശ്വരം : തോട്ടിൽ ദുരൂഹ സാഹചര്യത്തിൽ കണ്ട മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം. കിനാനൂർ കരിന്തളംനെല്ലിയടുക്കം കിളിയളം ചാലിൽ കണ്ട മൃതദേഹം പൂർണ നഗ്നനാവസ്ഥയിലായിരുന്നുവെന്ന് മൃതദേഹം പുറത്തെടുത്ത കാഞ്ഞങ്ങാട് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. അടിവസ്ത്രവുമില്ലായിരുന്നു. അഴുകി തുടങ്ങിയതിനാൽ മൃതദേഹം തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പ്രദേശത്തുള്ളവരുടെതല്ലെന്ന് വ്യക്തമായിട്ടുണ്ട്. മറ്റെവിടെനിന്നെങ്കിലും ഒഴുകിയെത്തിയതെന്നാണ് കരുതുന്നത്.
0 Comments