മൂന്ന് യുവാക്കളെ
പിടികൂടി പൊലീസ് കേസെടുത്തു. റോഡരികിൽ കഞ്ചാവ് ബീഡി ഷെയർ ചെയ്ത് വലിക്കുകയായിരുന്ന യുവാക്കളാണ് കുടുങ്ങിയത്. പടന്ന മൂസാ ഹാജി മുക്കിൽ നിന്നും കഴിഞ്ഞ ദിവസം രാത്രി ചന്തേര പൊലീസാണ് 23,24വയസ് പ്രായമുള്ള യുവാക്കളെ പിടികൂടി കേസെടുത്തത്. ജില്ലയിൽ യുവാക്കൾക്കിടയിൽ കഞ്ചാവ് ബീഡി ഉപയോഗം വർദ്ധിച്ചു വരുന്നുണ്ട്. നല്ല നിലയിലുള്ള കുടുംബങ്ങളിലെയുവാക്കൾകഞ്ചാവ് ബീഡിക്ക് അടിമപ്പെട്ട് വരികയാണ്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി കഴിഞ്ഞ ദിവസങ്ങളിലും നിരവധി കഞ്ചാവ് കേസുകൾ റജിസ്ട്രർ ചെയ്തു.
0 Comments