ചികിത്സ സഹായ സമിതി രൂപീകരിച്ചു. കിനാനൂർ -കരിന്തളം ഗ്രാമപഞ്ചായത്തിലെ മുൻ പതിനേഴാം വാർഡ് മെമ്പറും ചോയ്യംങ്കോട് ഓട്ടോ തൊഴിലാളിയുമായ കക്കോലിൽ താമസിക്കുന്ന കെ.ശ്രീധരൻ ഇരു വൃക്കകളും തകരാറിലായി മംഗലാപുരം കെ.എം.സി ആശുപത്രിയിൽ ചികിത്സയിലാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ശ്രീധരൻ്റെ കുടുംബത്തിന് ഭാരിച്ച ചികിത്സ ചിലവ് താങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ ജനകീയ കൂട്ടായ്മ രൂപീകരിച്ചു സാമ്പത്തിക സ്വരൂപണം നടത്താൻ തീരുമാനിച്ചു.രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. രവി ഉദ്ഘാടനംചെയ്തു. ചികിത്സാ സമിതി ചെയർമാൻ ഷൈജമ്മ ബെന്നി (ക്ഷേമകാര്യ സ്റ്റാൻ്റീഗ് കമ്മിറ്റി ചെയർപേഴ്സൺ) ,വൈസ് ചെയർമാൻ കെ.കൈരളി (പഞ്ചായത്ത് മെമ്പർ) കൺവീനർ മുരളീധരൻ ചെറുവ ,ജോ: കൺവീനർ ശശി കോട്ടക്കുന്ന്, ട്രഷറർ പി.ജനാർദ്ദനൻ എന്നിവരെ തിരഞ്ഞെടുത്തു.ചെയർമാൻെറയും ട്രഷററുടേയും പേരിൽ കിനാനൂർ സർവ്വീസ് സഹകരണ ബാങ്കിൽ ജോയൻ്റ് അക്കൗണ്ട് തുടങ്ങി.ഗൂഗിൾ പേ നമ്പർ. 94 O02 11449.
0 Comments