കാസർകോട്:മകളെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ പിതാവിനെതിരെ പൊലീസ് കേസെടുത്തു. ഉദയഗിരി ഗവ. എംപ്ലോയീസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ബിന്ദു പി വർഗീസിൻ്റെ പരാതിയിൽ ഭർത്താവ് ഷിബുവിനെതിരെയാണ് കാസർകോട് പൊലീസ് കേസെടുത്തത്. ക്വാർട്ടേഴ്സിൽ വെച്ച് ബിന്ദുവിനെ ഭർത്താവ് ആക്രമിക്കുകയും കഴുത്തിന് പിടിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്തു. ഇത് കണ്ട് തടയാനെത്തിയപ്പോൾ മകളെ മർദ്ദിച്ച് കഴുത്തിന് പിടിച്ച് കൊല്ലാൻ ശ്രമിച്ചെന്നാണ് പരാതി. യുവതി പിടിച്ചു മാറ്റിയതിനാലാണ് പെൺകുട്ടി രക്ഷപ്പെട്ടതെന്നും പറയുന്നു. മകളെ നരഹത്യാ ശ്രമത്തിന് ശ്രമിച്ചതിനാണ് കേസ്. ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലെ വിവരങ്ങൾ കാണിക്കാത്തതിനാണ് അക്രമമെന്നും പറയുന്നു.
0 Comments