Ticker

6/recent/ticker-posts

ചേറ്റുകുണ്ടിൽ റോഡരികിൽ തള്ളിയ മാലിന്യങ്ങൾ തിരികെയെടുപ്പിച്ച് നാട്ടുകാർ അരമങ്ങാനത്ത് മാലിന്യം തള്ളിയ ആൾക്കെതിരെയും കേസ്

കാഞ്ഞങ്ങാട് :ചേറ്റുകുണ്ടിൽ റോഡരികിൽ തള്ളിയ മാലിന്യങ്ങൾ തിരികെയെടുപ്പിച്ച് നാട്ടുകാർ. പൂച്ചക്കാട് സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. അരമങ്ങാനത്ത് പൊതു സ്ഥലത്ത് മാലിന്യം തള്ളിയ ആൾക്കെതിരെയും കേസെടുത്തു. പൂച്ചക്കാട് സ്വദേശി വി പി . അബ്ദുൾ ഗഫൂറിനെ 47 തിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്. ഇന്നലെ രാത്രി11.30 നാണ് സംഭവം. മാലിന്യം കൊണ്ട് വന്ന സ്കൂട്ടറും നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. ഹോട്ടൽ മാലിന്യമാണ് തിരികെയെടുപ്പിച്ചത്. അരമങ്ങാനം റോഡരികിൽ മാലിന്യം തള്ളിയ ഇജാസ് റഹ്മാനെതിരെ മേൽപ്പറമ്പ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് മാലിന്യം തള്ളിയതായി കണ്ടത്.
Reactions

Post a Comment

0 Comments