Ticker

6/recent/ticker-posts

ബൈക്ക് സഹിതം റോഡിൽ വീണ് കിടക്കുന്ന നിലയിൽ കണ്ട യുവാവ് ഗുരുതരാവസ്ഥയിൽ

കാഞ്ഞങ്ങാട് : മോട്ടോബൈക്ക് സഹിതം 
റോഡിൽ വീണ് കിടക്കുന്ന
 നിലയിൽ കണ്ട യുവാവിനെ ഗുരുതരാവസ്ഥയിൽ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉദയപുരം കൂരാമ്പുഴ റോഡിൽ കഴിഞ്ഞ ദിവസം രാത്രി
7 മണിയോടെയാണ് ബൈക്ക് യാത്രികനായ യുവാവിനെ
അബോധാവസ്ഥയിൽ വീണ് കിടക്കുന്നതായി കണ്ടത്. മുന്നാട് ഒളിയത്തടുക്ക വട്ടം തിട്ടയിലെ ജിതേഷിനെയാണ് അപകടത്തിൽപ്പെട്ട് വീണു കിടക്കുന്നതായി കണ്ടത്. ഇതുവഴി വന്ന യാത്രക്കാരും പരിസരവാസികളും ചേർന്ന് ആദ്യം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ മംഗലാപുരം ഇന്ത്യന ആശുപത്രിയിലേക്ക് മാറ്റി. അബോധവസ്ഥയിലായതിനാൽ എന്ത് പറ്റിയതാണെന്ന് വ്യക്തമായിട്ടില്ല. രാജപുരം പൊലീസ് വിവരങ്ങൾ തേടുന്നുണ്ട്.
Reactions

Post a Comment

0 Comments