Ticker

6/recent/ticker-posts

ബൈക്ക് കൊണ്ട് ഇടിപ്പിച്ച് യുവാവിനെ ആക്രമിച്ചു മൂന്ന് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് : ലോൺ തിരിച്ചടവ് ചോദിച്ചതിന്ബൈക്ക് കൊണ്ട് ഇടിപ്പിച്ച് യുവാവിനെ ആക്രമിച്ചെന്ന പരാതിയിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. തൃക്കരിപ്പൂർ എളമ്പച്ചിയിലെ കെ.പി. വി. ഷോബിനെ 25 ആക്രമിച്ചതായാണ് പരാതി. ഇന്ന് രാവിലെ 10 ന് ചെറുവത്തൂരിലാണ് സംഭവം. സ്ഥാപനത്തിന് മുന്നിൽ വെച്ച് ബൈക്ക് കൊണ്ട് ഇടിച്ചും ഹെൽമറ്റ് കൊണ്ട് തലക്കടിച്ചും പരിക്കേൽപ്പിച്ചു. 11 മണിയോടെ വീണ്ടും ചാവി കൊണ്ട് കുത്തിയും മൂർച്ചയുള്ള ഗ്ലാസ് കൊണ്ട് ഇടത് ചെവിയുടെ പിന്നിൽ കുത്തിയും പരിക്കേൽപ്പിച്ചെന്ന പരാതിയിൽ റമീസ്,ഗഫൂർ, റംഷീദ് എന്നിവർക്കെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. റമീസിൻ്റെ ബൈക്കിൻ്റെ ലോണിൻ്റെ തിരിച്ചടവ് ചോദിച്ചതിന് അക്രമിച്ചതായാണ് പരാതി. യുവാവിനെ ചെറുവത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Reactions

Post a Comment

0 Comments