കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ട് ഒരു വിഭാഗം സ്വകാര്യ ബസ്സുകൾ മിന്നൽ പണിമുടക്കിൽ. നീലേശ്വരം, ചെറുവത്തൂർ റൂട്ടിലോടുന്ന ഭൂരിഭാഗം ബസ്സുകളും ഓട്ടം നിർത്തിവെച്ചു. വരും മണിക്കൂറിൽ കൂടുതൽ ബസുകൾ സർവീസ് നിർത്തിവെക്കുമെന്നാണ് സൂചന. പഴയ ബസ് സ്റ്റാൻ്റിന് മുന്നിൽ അഞ്ച് മിനിറ്റിൽ കൂടുതൽ സമയം ബസുകളെ നിർത്തിയിടാൻ അനുവദിക്കാതിരിക്കുകയും കൂടുതൽ സമയം നിർത്തിയിട്ട വാഹനങ്ങൾക്ക് പൊലീസ് പിഴ ചുമത്തി തുടങ്ങിയതിൽ പ്രതിഷേധിച്ചാണ് നഗരത്തിൽ ഒരു വിഭാഗം സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് ആരംഭിച്ചത്. അറ്റകുറ്റ ജോലിക്കായി ബസ് സ്റ്റാൻ്റ് രണ്ട് മാസമായി അടച്ചിട്ടിരിക്കുകയാണ്. പഴയ ബസ് സ്റ്റാന്റിന് മുന്നിൽ പണിമുടക്കിയ ബസുകൾ കൂട്ടത്തോടെ നിർത്തിയിട്ടെങ്കിലും ഗോവ ഗവർണർ ഇത് വഴി പോകുന്നതിനാൽ ഗതാഗത കുരുക്ക് കണക്കിലെടുത്ത് പിന്നീട് പണിമുടക്കിയ ബസുകൾ മുഴുവൻ അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻ്റിലേക് മാറ്റി. സർവീസ് നടത്തുന്ന ബസുകളുടെ ഓട്ടം നിർത്തിവെപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്.
0 Comments