കാഞ്ഞങ്ങാട് : റോഡിൽ വൻ തോതിൽ മണ്ണിടിഞ്ഞ് വീണു ബസുകൾ ഉൾപ്പെടെ വാഹനങ്ങൾ റോഡിൽ നിന്നും തെന്നി.മലക്കല്ല് കരിവേടകം റോഡിൽ പൂക്കയം ഭാഗത്ത് റോഡിലാണ് മണ്ണിടിച്ചിൽ. ഇതേ തുടർന്ന് റോഡിലെ ചെളിയിൽ ടെമ്പോ ടാവലർ തെന്നി നീങ്ങി. ഡ്രൈവർ ഹാൻഡ് ലോക്ക് വലിച്ചതിനെ തുടർന്ന് അപകടം ഒഴിവായി. പൂക്കയം പാലത്തിലേക്ക് കയറുന്നയിടത്താണ് മഴയിൽ മണ്ണിടിഞ്ഞത്. ചെറുപുഴയിലേക്ക് പോകുന്ന ബസ്സും റോഡിൽ നിന്നും തെന്നി മാറിയിരുന്നു.കുറ്റിക്കോൽ ഫയർ ഫോഴ്സും, നാട്ടുകാരുടെയും സഹായത്തോടെ റോഡ് ഗാതാഗതാ യോഗ്യമാക്കി. കുറ്റിക്കോൽ പഞ്ചായത്ത് മെമ്പർ ജോസ് പാറത്തട്ടേൽ സ്ഥലത്തെത്തി.
0 Comments