കിടപ്പ് മുറിപരിശോധിച്ച പൊലീസ് കണ്ടത് ബെഡ് ഉള്ള കട്ടിലിനടിയിൽ
രണ്ട് ചാക്കുകൾ നിറയെ കഞ്ചാവ് . 33 കിലോ യുവാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. ഉപ്പള സോങ്കാൽ കൊടങ്കയിലെ എ. അശോക 45 യാണ് പിടിയിലായത്.
വിൽപ്പനക്കായി കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
ജില്ലാ പൊലീസ് മേധാവി
ബി.വി. വിജയ ഭരത് റെഡ്ഡിയുടെ നിർദ്ദേശ പ്രകാരം ഡിവൈഎസ്പി സുനിൽ കുമാർ നൽകിയ മേൽനോട്ടത്തിൽ മഞ്ചേശ്വരം സബ് ഇൻസ്പെക്ടർ ഉമേഷ് , പ്രൊബേഷനറി എസ്ഐ അജയ് എസ് മേനോൻ, എഎസ്ഐ അതുൽ റാം, രാജേഷ്, വനിത സിപിഒ ദർശന, ഡാൻസാഫ് ടീം അംഗങ്ങളായ സിപിഒ ഷജീഷ്, ഹരിപ്രസാദ്, ഡ്രൈവർ സിപിഒ പ്രശോബ് എന്നിവർ ചേർന്നാണ് കഞ്ചാവ് ഉൾപ്പെടെ പ്രതിയെ പിടികൂടിയത്.
0 Comments