നീലേശ്വരം : നാട്ടുകാരിയായ യുവതിയെ നോക്കിയെന്ന് പറഞ്ഞ് യുവാവിന് നേരെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. പൈവളിഗെ ചിപ്പാറിലെ കെ.അബ്ദുൾ അർഷാദിന് 30 നേരെയാണ് ആക്രമണം. ഇന്നലെ വൈകീട്ട് കയർക്കട്ടെയിൽ വെച്ച് ആക്രമിച്ചതായാണ് പരാതി. തടഞ്ഞു നിർത്തി മുഖത്തടിച്ച് ദേഹോപദ്രവം ഏൽപ്പിച്ചതായാണ് കേസ്. പരാതിയിൽ ഇസ്ബുഷിയ, അസ്ഫാൻ, ജല്ലു, ഷിഹാബ് എന്നിവർക്കെതിരെയാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തു. പ്രതികളുടെ നാട്ടിലെ യുവതിയെ നോക്കിയെന്ന കാരണം പറഞ്ഞ് മർദ്ദിച്ചെന്നാണ് യുവാവിൻ്റെ പരാതി.
0 Comments