Ticker

6/recent/ticker-posts

കിണറിൽ നിന്നും ശബ്ദം നോക്കിയപ്പോൾ ആളനക്കം ഒരു രാത്രി മുഴുവൻ കിണറിനുള്ളിൽ കിടന്ന യുവാവിന് പുതുജീവൻ

കാഞ്ഞങ്ങാട് :കിണറിൽ നിന്നും ശബ്ദം.  നോക്കിയപ്പോൾ  കിണറിനകത്ത് മണ്ണിൽ പുതഞ്ഞ് കിടക്കുന്ന യുവാവ് . ഒരു രാത്രി മുഴുവൻ കിണറിനുള്ളിൽ കിടന്ന യുവാവിനെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. വഴിയാത്രക്കാരാണ് കിണറിനകത്ത് യുവാവിനെ കണ്ടെത്തിയത്.
   കുറ്റിക്കോൽ  കരിവേടകം  ചുഴുപിലെ തോട്ടത്തിൽ ജയനെ 42യാണ് രക്ഷപെടുത്തിയത്. ചുഴുപിൽ
 റോഡരികിലെ ആൾമറയില്ലാത്ത ഉപയോഗ്യ ശ്യൂന്യമായ കിണറ്റിൽ നിന്നും രക്ഷപെടുത്തുകയായിരുന്നു. 
 ഇന്നലെ രാത്രി വീണ യുവാവ് കിണറിനുള്ളിൽ അർദ്ധ അബോധാവസ്ഥയിലായിരുന്നു.
 ഇന്ന് രാവിലെ 7.30 മണിയോടെ  കിണറ്റിൽ നിന്നും ശബ്ദം കേട്ട് വഴിയാത്രക്കാർ നോക്കിയപ്പോൾ യുവാവ് കിണറിൽ വീണ് കിടക്കുന്നത് കാണുകയായിരുന്നു. ഉടൻ വാർഡ് മെമ്പർ ജോസ് പാറത്തട്ടേലിനെ വിവരം അറിയിച്ചു. കുറ്റിക്കോൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി നാട്ടുകാരുടെ സഹായത്തോടെ ജയനെ പുറത്തെടുത്ത് കാഞ്ഞാങ്ങാട് ജില്ലാശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സ നൽകി വരുന്നു.
Reactions

Post a Comment

0 Comments