Ticker

6/recent/ticker-posts

പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ യുവാവിൻ്റെ നഗ്ന നൃത്തം

കാഞ്ഞങ്ങാട് :പൊലീസ് സ്റ്റേഷൻ 
കോമ്പൗണ്ടിൽ
 യുവാവിൻ്റെ നഗ്ന നൃത്തം. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിനകത്താണ് 35 കാരനായ യുവാവ് പൂർണ നഗ്നനായി കലഹ സ്വഭാവിയായി പെരുമാറിയത്. ഇന്നലെ വൈകീട്ടാണ് സംഭവം. ഉടുമുണ്ടും ഷർട്ടും അടിവസ്ത്രമുൾപെടെ അഴിച്ചുമാറ്റിയായിരുന്നു സ്റ്റേഷൻ വളപ്പിൽ യുവാവിൻ്റെ പരാക്രമം. വൈകീട്ട് 6 മണിക്ക് നോർത്ത് കോട്ടച്ചേരിയിൽ കടക്ക് മുന്നിൽ ലഹരി മൂത്ത് ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി കണ്ടാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ട് വന്നത്. സ്റ്റേഷനകത്ത് ബഹളമുണ്ടാക്കിയ യുവാവ് ലഹരി മൂത്ത് വസ്ത്രങ്ങൾ ഉരിഞ്ഞ് ബഹളമുണ്ടാക്കുകയായിരുന്നു. ഏറെ നേരം ഈ അവസ്ഥ തുടർന്നു. സ്റ്റേഷന് പുറത്ത് സംഭവം അറിഞ്ഞ് കൂടി നിന്നവരുടെ സഹായത്തോടെ പിന്നീട് യുവാവിനെ ബലമായി കീഴ്പ്പെടുത്തുകയായിരുന്നു. ശല്യമുണ്ടാക്കിയതിനും പൊലീസിൻ്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്.
Reactions

Post a Comment

0 Comments