കാസർകോട്:സ്കൂളിൽ നിന്നും ഏഴ് വയസുകാരിയെ കാറിലെത്തിയ സ്ത്രീ തട്ടിക്കൊണ്ട് പോയതായി പരാതി. സ്കൂൾ അധികൃതരുടെ പരാതിയിൽ വിദ്യാനഗർ പൊലീസ് തട്ടിക്കൊണ്ട് പോകലിനുൾപെടെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചെട്ടും കുഴിയിലെ സ്കൂളിൽ നിന്നും വൈകീട്ട് 2.45 മണിയോടെ രണ്ടാം ക്ലാസുകാരിയെ സ്കൂൾ കോമ്പൗണ്ടിൽ അതിക്രമിച്ചു കയറി തട്ടിക്കൊണ്ട് പോയെന്ന പരാതിയിലാണ് കേസെടുത്തത്. സംഭവത്തിന് ശേഷം സ്കൂളിലെ ആയയുടെ ഫോണിലേക്ക് ഒരു സ്ത്രീ വിളിച്ച് കുട്ടിയെ കൂട്ടിക്കൊണ്ട് പോയതായി പറഞ്ഞെന്നും പരാതിയിൽ പറയുന്നു. അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.
0 Comments