Ticker

6/recent/ticker-posts

കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ കണ്ടക്ടറെ യാത്രക്കാരൻ തള്ളി താഴെയിട്ടു തലക്കും ചെവിക്കും പരിക്ക്

കാസർകോട്:ടിക്കറ്റെടുക്കാൻ പറഞ്ഞതിന്കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ കണ്ടക്ടറെ യാത്രക്കാരൻ തള്ളി താഴെയിട്ടു. കണ്ടക്ടറുടെ തലക്കും ചെവിക്കും കഴുത്തിനുമുൾപെടെ പരിക്കേറ്റു. ഇന്ന് രാവിലെ കാസർകോട് പ്രസ് ക്ലബ് ജംഗ്ഷന് അടുത്താണ് സംഭവം. കണ്ടക്ടർ കോഴിക്കോട് സ്വദേശി സി.കെ. അനൂപിനാണ് 40 പരിക്കേറ്റത്. ടിക്കറ്റെടുക്കാൻ പറഞ്ഞപ്പോൾ ബസിനകത്ത് തള്ളി താഴെയിട്ടെന്നാണ് പരാതി. കമ്പിയിൽ തലയിടിച്ച് വീണാണ് പരിക്കേറ്റത്. കാസർകോട് പൊലീസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
Reactions

Post a Comment

0 Comments