കാഞ്ഞങ്ങാട് :പൊലീസിന്റെ നീക്കങ്ങൾ അറിയാൻ വാട്സാപ്പുണ്ടാക്കിയ കേസിൽ ഏഴ് പേർ അറസ്റ്റിൽ . ഇവരിൽ മൂന്ന് പേർ ഗ്രൂപ്പ് അഡ്മിൻ മാരാണ്. പനത്തടി വയൽ വീട്ടിൽ വൈശാഖ് 26, ചെറുപനത്തടി മoത്തിൽ ഋഷികേഷ് 30, ചെറുപനത്തടിയിലെ കെ എം.യാക്കൂബ് 38 ബളാന്തോട് മാച്ചിപ്പള്ളി സുജിത്ത് കുമാർ 26, പാണത്തൂർ മൈലാട്ടിയിലെ കെ.മനു 29, റാണിപുരം പെരുതടിയിലെ എസ്.ബി. രഞ്ജിത്ത് 25, പനത്തടി പുലിക്കടവിലെ പി.ആർ. സജു 46 എന്നിവരാണ് പിടിയിലായത്. രാജപുരം ഇൻസ്പെക്ടർ പി. രാജേഷ്, എസ്.ഐ പ്രദീപ് കുമാറിൻ്റെയും നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഇതിൽ ആദ്യത്തെ മൂന്ന് പേരാണ് വാട്സാപ്പ് ഗ്രൂപിൻ്റെ അഡ്മിൻ മാരെന്ന് പൊലീസ് പറഞ്ഞു. വാട്സാപ്പ് ഗ്രൂപ്പിൽ 80 അംഗങ്ങളാണുണ്ടായിരുന്നത്. ഇവരിൽ മേസെജു കൾ കൈമാറിയ 16 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പൊലീസ് വാഹനങ്ങളുടെ നീക്കങ്ങൾ മദ്യ, മയക്കുമരുന്ന്, ഓൺലൈൻ ലോട്ടറി കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്ക് ചേർത്തി കൊടുത്ത അഡ്മിനും ഗ്രൂപ്പ് അംഗങ്ങൾക്കും എതിരെയാണ് രാജപുരം പൊലീസ് കേസ് എടുത്തത്. ഫോൺ പൊലീസ് കസ്റ്റഡിയിലാണ്.
0 Comments