കാഞ്ഞങ്ങാട് പുതിയകോട്ടയിലെ അമ്മയും കുഞ്ഞും ആശുപത്രിയുടെ ശോചനീയാവസ്ഥയിലും ആരോഗ്യ വകുപ്പിന്റെ അനാസ്ഥയിലും പ്രതിഷേധിച്ച് ബിജെപി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ബി.ജെ പി പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. ആശുപത്രിക്ക് മുന്നിൽപൊലീസ് മാർച്ച് തടഞ്ഞു. നേരിയ ഉന്തും തള്ളുമുണ്ടായി. കോട്ടച്ചേരിയിൽ നിന്നും പ്രകടനം ആരംഭിച്ചു. മാർച്ച് നടത്തിയ 108 ബി.ജെ.പി പ്രവർത്തകരുടെ പേരിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. നേതാക്കളായ വേലായുധൻ കൊടവലം, ബൽരാജ് , പ്രശാന്ത്, പ്രദീപൻ , വൈശാഖ്, അശോക് കുമാർ, ബിജിബാബു, പത്മനാഭൻ ഉൾപെടെ ഉള്ളവർക്കെതിരെയാണ് കേസ്. പൊലീസ് അനുമതിയില്ലാതെ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ അനുമതിയില്ലാതെ പ്രകടനം നടത്തി ഗതാഗതം സ്തംഭിപ്പിച്ചും ആശുപത്രിയുടെ പാർക്കിംഗ് സൗകര്യം തടസപെടുത്തിയെന്നാണ് കേസ്.
0 Comments