ഞാണിക്കടവിലെ കുമാരൻ- ഗീത ദമ്പതികളുടെ മകൻ കെ. സൂരജ് 32 ആണ് മരിച്ചത്. രാജസ്ഥാനിലായിരുന്നു സേവനം ചെയ്ത് വന്നത്. അസുഖം കണ്ടെത്തിയ ശേഷം പൂനയിലെ സൈനിക ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം. ബന്ധുക്കൾ പൂനയിലെത്തി. മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരുന്നു. നാളെ രാവിലെ നാട്ടിലെത്തിക്കും. യുവസൈനികൻ്റെ മരണം നാട്ടുകാരെ പ്രയാസത്തിലാക്കി.
ഭാര്യ : പള്ളിക്കര പാക്കം ശക്തി നഗറിലെ ദിവ്യ.മകൻ ഇഷാൻ (4).
0 Comments