കാഞ്ഞങ്ങാട് / കാസർകോട്:ലോഡ്ജിലും പൊതു സ്ഥലത്തും ചൂതാട്ടത്തിലേർപെ 10 പേർ പിടിയിൽ. തായന്നൂർ മുക്കുഴിയിൽ ബസ് സ്റ്റോപ്പിന് സമീപം പുള്ളി മുറി ചൂതാട്ടത്തിലേർപ്പെട്ട നാല് പേരെ അമ്പലത്തറ പൊലീസ് പിടികൂടി കേസെടുത്തു. ഇന്ന് വൈകീട്ട് 4 നാണ് പിടികൂടിയത്. 500 രൂപ പിടികൂടി. കാസർകോട് പഴയ ബസ് സ്റ്റാൻ്റിന് സമീപം പി.എസ്.സി ഓഫീസിനടുത്തുള്ള ലോഡ്ജ് മുറിയിൽ ചൂതാട്ടത്തിലേർപ്പെട്ട ആറ് പേരെ കാസർകോട് പൊലീസ് പിടികൂടി കേസെടുത്തു. 36 250 രൂപ പിടിച്ചെടുത്തു. പുള്ളി മുറി ചൂതാട്ടത്തിലേർപ്പെട്ടവരാണ് പിടിയിലായത്. അഞ്ച് തളങ്കര സ്വദേശികളും അടുക്കത്ത് വയൽ സ്വദേശിയുമാണ് പിടിയിലായത്.
0 Comments