പുനരധിവാസ കേന്ദ്രത്തിൽ അന്തേവാസി തൂങ്ങി മരിച്ച നിലയിൽ
July 12, 2025
നീലേശ്വരം :പുനരധിവാസ
കേന്ദ്രത്തിൽ അന്തേവാസിയെ
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മടിക്കൈ മലപ്പച്ചേരി ന്യൂ മലബാർ പുനരധിവാസ ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസി വാസു 65 ആണ് മരിച്ചത്. ട്രസ്റ്റി കോമ്പൗണിൽ തുണി വിരിച്ചിടുന്ന ഷെഡിലെ ഇരുമ്പ് പൈപ്പിൽ പ്ലാസ്റ്റിക്
കയറിൽ കെട്ടി മരിച്ച നിലയിൽ കാണുകയായിരുന്നു. വൈകീട്ടാണ് കണ്ടത്.
0 Comments