Ticker

6/recent/ticker-posts

തൃക്കണ്ണാട് ബി.ജെ.പി പ്രവർത്തകർ റോഡ് ഉപരോധിച്ചു സമരക്കാരെ പൊലീസ് നീക്കി 11 പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് : സംസ്ഥാന പാതയിൽതൃക്കണ്ണാട് ബി.ജെ.പി പ്രവർത്തകർ റോഡ് ഉപരോധിച്ചു. സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. 11 പേർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. ഇന്ന് വൈകീട്ടായിരുന്നു ഉപരോധം. കെ. ശ്രീകാന്ത്, കെ.വിനയകുമാർ, 
ശ്യാനി മോൾ, എൻ. ബാബുരാജ് , എം . പ്രദീപ്, കെ.മധുസൂദനൻ ഉൾപെടെ ഉള്ളവർക്കെതിരെയാണ് കേസ്. ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രകടനം നടത്തി റോഡ് ഉപരോധിച്ചെന്നാണ് കേസ്.
 കടല്‍ക്ഷോഭത്തില്‍ നിന്ന് തീരദേശ മേഖലയെ സംരക്ഷിക്കണമെന്നും ജനങ്ങളുടെ ജീവനും വീടുകള്‍ക്കും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ബിജെപി ഉദുമ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ആയിരുന്നു റോഡ് ഉപരോധം.
 ബേക്കല്‍ നിന്നും പ്രകടനമായി എത്തി. കടലാക്രമണത്തില്‍ തകര്‍ന്ന തീരങ്ങളിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ കടലില്‍ ഇറങ്ങി പ്രതിഷേധിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരോട് പൊലീസ് പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും കനത്തമഴയില്‍ റോഡില്‍ പ്രതിരോധം തീര്‍ക്കുകയായിരുന്നു.സമരപരിപാടി ബിജെപി കോഴിക്കോട് മേഖല പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. തൃക്കണ്ണാട് ക്ഷേത്ര ഉത്സവുമായി ബന്ധപ്പെട്ട് പള്ളിവേട്ട നടക്കുന്ന മണ്ഡപം കടലെടുക്കാറായി. കൊടുങ്ങല്ലൂര്‍ ദേവിയുടെ ഭണ്ഡാരവും കടലേറ്റത്തില്‍ തകര്‍ന്നു. ചന്ദ്രഗിരി സംസ്ഥാന പാത കടലെടുക്കാന്‍ ഇനി മീറ്ററുകള്‍മാത്രം ബാക്കി. തൃക്കണ്ണാട് തൃയംബകേശ്വരക്ഷേത്രവും കടലാക്രമണ ഭീഷണിയിലാണ്. ഇതിനെല്ലാം ശാശ്വതമായ പരിഹാരം കണ്ടില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ശ്രീകാന്ത് പറഞ്ഞു. ഉദുമ മണ്ഡലം പ്രസിഡന്റ് ഷൈനിമോള്‍ അധ്യക്ഷയായി. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ബാബുരാജ്, ഉദുമ മണ്ഡലം വൈസ് പ്രസിഡന്റുമാരായ തമ്പാന്‍ അച്ചേരി, സദാശിവന്‍ മണിയങ്കാനം  സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി പ്രദീപ്.എം.കൂട്ടക്കനി സ്വാഗതം പറഞ്ഞു. ഉപരോധ സമരത്തിന്  മണ്ഡലം സെക്രട്ടറിസൗമ്യ പത്മനാഭന്‍, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് മധുസൂദനന്‍ ജന.സെക്രട്ടറി വിനില്‍ മുല്ലച്ചേരി, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠന്‍ നീരാറ്റി, ജന.സെക്രട്ടറി നിത്തില്‍ കൃഷ്ണ , പഞ്ചായത്ത് അംഗം വിനയൻ കോട്ടിക്കുളം  നേതൃത്വം നല്‍കി. 
Reactions

Post a Comment

0 Comments