Ticker

6/recent/ticker-posts

സ്കൂൾ കുട്ടികളുമായി വന്ന ട്രാവലർ കുഴിയിൽ താണു

കാഞ്ഞങ്ങാട് :സ്കൂൾ കുട്ടികളുമായി വന്ന ട്രാവലർ കുഴിയിൽ താണു . ഭാഗ്യത്തിന് വലിയ അപകടം ഒഴിവായി. ഇന്ന്
വൈകീട്ട്
 പടന്ന കാന്തിലോട്ട കൂവക്കയ് റോഡിൽ 
ജലജീവൻ മിഷൻ റോഡിൻ്റെ ഒരുവശം കീറി പൈപ്പ് ലൈൻ വലിച്ച കുഴിയിലാണ് താണത്. കുഴി സുരക്ഷിതമായി അമർത്താത്തത് കാരണവും ഇരു വശങ്ങളിലും മരങ്ങൾ വളർന്നത് കാരണവുമാണ് വാഹനങ്ങൾ കുഴിയിൽ താഴ്ന്നതെന്ന് നാട്ടുകാർ പറഞ്ഞു. പൊട്ടിപൊളിഞ്ഞ റോഡും വർഷങ്ങളായി ടാർ ചെയ്തിട്ടെന്നും പരാതിയുണ്ട്.  കാട് വെട്ടി തെളിച്ചും റീ ടാറിംഗ് ചെയ്തും പ്രശനങ്ങൾക്ക് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Reactions

Post a Comment

0 Comments