Ticker

6/recent/ticker-posts

സിഗരറ്റ് വലിക്കാൻ വിസമ്മതിച്ച 15 കാരനായ വിദ്യാർത്ഥിയെ മർദ്ദിച്ചു നാല് പേർക്കെതിരെ കേസ്

നീലേശ്വരം :സിഗരറ്റ് വലിക്കാൻ വിസമ്മതിച്ച
 15 കാരനായ വിദ്യാർത്ഥിയെ മർദ്ദിച്ചെന്ന പരാതിയിൽ നാല് പേർക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. കോട്ടപ്പുറം ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിതൈക്കടപ്പുറത്തെ മുഹമ്മദ് ഇംറാനാണ് മർദ്ദനമേറ്റത്. വിദ്യാർത്ഥിയുടെ പരാതിയിൽ അൻവർ, ഗാനി, റിഷി ഉൾപെടെ ഉള്ളവർക്കെതിരെയാണ് കേസ്. കോട്ടപ്പുറം സ്കൂളിനടുത്തുള്ള പള്ളിയുടെ അടുത്തുള്ള ഷെഡിൽ വെച്ച് സിഗരറ്റ് വലിക്കാൻ പറഞ്ഞത് നിഷേധിച്ചതുള്ള വിരോധത്തിൽ തടഞ്ഞു നിർത്തി കൈ കൊണ്ട് അടിച്ച് ദേഹോപദ്രവം ഏൽപ്പിച്ചെന്നാണ് പരാതി.
Reactions

Post a Comment

0 Comments