കാഞ്ഞങ്ങാട് : പള്ളിക്കരപൂച്ചക്കാട് സ്കൂട്ടിയിൽ കാറിടിച്ച് യുവതിക്കും മകൾക്കും പരിക്കേറ്റു. ചിത്താരി മുക്കൂടിലെ മുഹമ്മദ് റിയാസിൻ്റെ ഭാര്യ സമീമ 29, മകൾ ഫാത്തിമ്മ എന്നിവർക്കാണ് പരിക്ക്. വൈകീട്ട് പൂച്ചക്കാട് അരയാൽ തറയിലാണ് അപകടം. റഹ്മത്ത് റോഡിൽ നിന്നും
സംസ്ഥാന പാതയിലേക്ക് കയറ്റവെ സ്കൂട്ടിയിലിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണാണ് യുവതിക്കും മകൾക്കും പരിക്കേറ്റത്. കാർ ഡ്രൈവറുടെ പേരിൽ ബേക്കൽ പൊലീസ് കേസെടുത്തു.
0 Comments