കാഞ്ഞങ്ങാട് :18 വയസുകാരനെ പാണത്തൂർ മഞ്ഞടുക്കം തുളർവനം പുഴയിൽ കാണാതായതായി സംശയം. നാട്ടുകാരും പൊലീസും അന്വേഷിക്കുന്നു. രാജപുരം എസ്റ്റേറ്റിലെ പാണത്തൂർ ഡിവിഷനിൽ റീപ്ലാൻ്റിംഗ് ജോലിക്കെത്തിയ കർണാടക ബൽഗാം സ്വദേശി ദുർഗപ്പ മഡാറിനെയാണ് കാണാതായത്. വൈകീട്ടോട് കൂടിയാണ് യുവാവിനെ കാണാതായത്. തുടർന്നാണ് പുഴയിൽ ഒഴുക്കിൽ പെട്ടതായി സംശയമുയർന്നത്. കരാറുകാരൻ കുടക് സ്വദേശി യുവാനന്ദ 45 രാത്രി രാജപുരം പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്തു,
0 Comments