Ticker

6/recent/ticker-posts

പാണത്തൂർ മഞ്ഞടുക്കം പുഴയിൽ കാണാതായ 18 കാരൻ്റെ മൃതദേഹം വട്ടക്കയത്ത് കണ്ടെത്തി

കാഞ്ഞങ്ങാട് :പാണത്തൂർ മഞ്ഞടുക്കം പുഴയിൽ കഴിഞ്ഞ 17 ന് കാണാതായ 18 കാരൻ്റെ മൃതദേഹം വട്ടക്കയത്ത് പുഴയിൽ ഇന്ന് രാവിലെ കണ്ടെത്തി.
 മഞ്ഞടുക്കം തുളർവനം പുഴയിൽ കാണാതായതായ രാജപുരം എസ്റ്റേറ്റിലെ പാണത്തൂർ ഡിവിഷനിൽ റീപ്ലാൻ്റിംഗ് ജോലിക്കെത്തിയ കർണാടക ബൽഗാം സ്വദേശി ദുർഗപ്പ മഡാറിനെയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 17 ന് വൈകീട്ടോട് കൂടിയാണ് യുവാവിനെ കാണാതായത്. തുടർന്നാണ് പുഴയിൽ ഒഴുക്കിൽ പെട്ടതായി സംശയമുയർന്നത്. കരാറുകാരൻ കുടക് സ്വദേശി യുവാനന്ദ 45 രാത്രി രാജപുരം പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്തിരുന്നു. ഫയർഫോഴ്സും തിരച്ചിൽ നടത്തി.
Reactions

Post a Comment

0 Comments