Ticker

6/recent/ticker-posts

യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചു ബാങ്ക് ജീവനക്കാരനടക്കം 20 പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചെന്ന പരാതിയിൽ ബാങ്ക് ജീവനക്കാരനടക്കം
 20 പേർക്കെതിരെ പൊലീസ് കേസെടുത്തു. ചെറുവത്തൂർ യൂണിറ്റി ആശുപത്രിക്ക് സമീപത്തെ സി.എ.അബ്ദുൾ ഗഫൂറിനെ 47 യാണ് ആക്രമിച്ചത്. ചെറുവത്തൂർ ജ്വല്ലറിക്ക് മുൻ വശം വെച്ച് തടഞ്ഞു നിർത്തി ആക്രമിച്ചെന്നാണ് പരാതി. ഇൻഡസ് ബാങ്കിൽ ജോലി ചെയ്യുന്ന സോബിനടക്കം മർദ്ദിച്ചതായാണ് പരാതി. ചന്തേര പൊലീസാണ് കേസെടുത്തത്. ലോൺ അടവുമായി ബന്ധപ്പെട്ട മുൻ വിരോധമാണ് അക്രമത്തിന് കാരണമെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു,
Reactions

Post a Comment

0 Comments