ഇന്നലെ രാത്രിയോടെ ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ റിമാൻ്റിലേക്കയച്ചു.
പ്രതി ഇന്നലെ രാത്രി മുതൽ കാഞ്ഞങ്ങാട്
ജില്ലാ ജയിലിലെ സെല്ലിലാണ്. പോക്സോ വകുപ്പ് 6, 2 പ്രകാരമാണ് ഹോസ്ദുർഗ് പൊലീസ് എഫ് ഐ. ആർ റജിസ്ട്രർ ചെയ്തത്. ഈ വകുപ്പ് മാത്രമെ നിലവിൽ എഫ് ഐ. ആറിലുള്ളു. ഒറ്റ വകുപ്പാണെങ്കിലും അതീവ ഗുരുതര സ്വഭാവവും ശിക്ഷിച്ചാൽ കടുത്ത ശിക്ഷ ഉറപ്പാക്കുന്നതുമാണ് വകുപ്പ്. കൃത്യത്തിൻ്റെ എല്ലാ വശങ്ങളും അടങ്ങിയ പോക്സോയിലെ പ്രധാന വകുപ്പാണിത്. ചുരുങ്ങിയത് 20 വർഷം കഠിന തടവും കൂടിയാൽ ജീവപര്യന്തവും ലഭിക്കാവുന്ന വകുപ്പാണിത്. പ്രതി പൊലീസിൽ കുറ്റസമ്മതം നടത്തിയതായാണ് സൂചന.
48 കാരനായ പ്രതിക്ക് ഈ കേസിൽ ജാമ്യത്തിലിറങ്ങുക എളുപ്പമല്ല. ഡി. എൻ. എ ഫലം എതിരായാൽ പ്രതിക്കുള്ള കുരുക്ക് മുറുകും. 90 ദിവസത്തിനുള്ളിൽ പൊലീസ് കോടതിക്ക് കുറ്റപത്രം സമർപ്പിക്കാൻ സാധ്യതയുണ്ട്. ഇത് പ്രതിക്ക് ജാമ്യം ലഭിക്കാതിരിക്കാൻ കാരണമായേക്കാം. പോക്സോ കേസായതിനാൽ വിചാരണ വേഗത്തിലാവും. കോടതിയിൽ നിന്നും
0 Comments