Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് സ്വദേശിയായ കോളേജ് അധ്യാപകനെ ട്രെയിനിൽ കയ്യേറ്റം ചെയ്തു രണ്ട് വിദ്യാർത്ഥികൾക്കെതിരെ കേസ്

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് സ്വദേശിയായ കോളേജ് അധ്യാപകനെ ട്രെയിനിൽ മുഖത്തിടിച്ചും
കൈകൾ പിടിച്ച് തിരിച്ചും കയ്യേറ്റം ചെയ്തു. സംഭവത്തിൽ രണ്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ കേസ്. മംഗലാപുരം  ഗോവിന്ദ പൈ   കോളേജിലെ അസി.പ്രൊഫസർ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻ്ററി സ്കൂൾ റോഡിലെ കെ.സജനാണ് 48 മർദ്ദനമേറ്റത്.  മംഗലാപുരം കോളേജിലെ
രണ്ട് പി.ജി വിദ്യാർത്ഥികൾക്കെതിരെ കാസർകോട് റെയിൽവെ പൊലീസ് കേസെടുത്തു. ഇന്നലെ
വൈകീട്ട് ലോക്കൽ ട്രെയിനിലാണ് സംഭവം. മംഗലാപുരത്ത് നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്നു അധ്യാപകൻ. തിരക്കിനിടയിൽ
ശാരീരിക  ബുദ്ധിമുട്ട്  ഉണ്ടാക്കും വിധം വിദ്യാർത്ഥികൾ ഇരു കൈകളും അധ്യാപകൻ്റെ
 ഇരു  ഷോൾഡറുകളിലും  അമർത്തി കൊണ്ട് മുൻപിൽ നിൽക്കുന്ന  കൂട്ടുകാരന്റെ  ഷോൾഡറിൽ  പിടിച്ച്  നിന്നതിനെ  ചോദ്യം  ചെയ്ത
പ്പോൾ മർദ്ദിച്ചെന്നാണ് പരാതി.  കോളറിൽ പിടിച്ചു നിർത്തി കൈ പിടിച്ചു തിരിച്ചു ദേഹോപദ്രവം ഏൽപിച്ചെന്നും പ്രൊഫസർ പൊലീസിനോട് പറഞ്ഞു.
മുഖത്ത് പരിക്കേറ്റ അധ്യാപകൻ ചികിൽസ തേടി. ഇന്ന് ഉച്ചയോടെയാണ് കേസെടുത്തത്. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. ഇൻസ്പെക്ടർ റെജി കുമാർ, എസ്.ഐ പ്രകാശ
ൻ്റെയും നേതൃത്വത്തിൽ അന്വേഷണം നടക്കുന്നു.
Reactions

Post a Comment

0 Comments