കാസർകോട്: രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് യുവതികളെ കാണാതായി.കല്യാണ വീട്ടിലേക്ക് പോയ 21കാരിയെയും വീട്ടിൽ നിന്നും പോയ 19 കാരിയേയുമാണ് കാണാതായത്. പൈവളികെ ആച്ചക്കര സ്വദേശിനിയായ 21കാരിയെയാണ് കാണാതായത്. 17 ന് ഉച്ചക്ക് സുഹൃത്തിൻ്റെ വീട്ടിൽ കല്യാണ പരിപാടിയിൽ പങ്കെടുക്കാനെന്ന് പറഞ്ഞ് പോയ ശേഷം കാണാതാവുകയായിരുന്നു. സഹോദരൻ്റെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. മീഞ്ച ചിഗുർപ്പാ ദേ സ്വദേശിനിയായ 19 കാരിയെയാണ് കാണാതായത്. 18 ന് രാവിലെ വീട്ടിൽ നിന്നും പോയ ശേഷം കാണാതാവുകയായിരുന്നു. മാതാവിൻ്റെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
0 Comments