Ticker

6/recent/ticker-posts

മടിക്കൈ കണിച്ചിറ വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങി

കാഞ്ഞങ്ങാട് :മടിക്കൈ, കണിച്ചിറ ഹെയർ പിൻ വളവിൽ 16 ചക്രത്തിൽ ഓടുന്ന ലോറി കുടുങ്ങി. ഇത് മൂലം ഇത് വഴി 4 മണിക്കൂർ ഗതാഗതം സ്തംഭിച്ചു.  രാവിലെ മുതലാണ് ലോറി വളവിൽ കുടുങ്ങിയത്. കാഞ്ഞങ്ങാട്, കല്യാൺ റോഡ് വഴി പോകുന്ന യാത്രക്കാർ ബുദ്ധിമുട്ടിലായി. മറ്റ് റോഡുകളിൽ വെള്ളം കയറിയതിനാൽ പ്രധാനമായും ആളുകൾ ഈ റോഡാണ് ഉപയോഗിക്കുന്നത്. ക്രെയിൻ എത്തിച്ചാണ് ലോറിയെ മാറ്റിയത്. കൊടിയ വളവിൽ മുൻപും ഭാരമേറിയ ലോറികൾ കുടുങ്ങിയിട്ടുണ്ട്. ഇത്തരം സമയങ്ങളിൽ താഴ്ഭാഗത്തുള്ള വീട്ടുകാർ ജീവൻ പണയപെടുത്തിയാണ് കഴിയുന്നത്.

Reactions

Post a Comment

0 Comments