Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ടും കാസർകോട്ടുമുൾപ്പെടെ ലോറിയിലെത്തി കവർച്ച നടത്തിയ കുപ്രസിദ്ധ സംഘത്തിലെ ഒരാൾ അറസ്റ്റിൽ, പ്രതിക്കെതിരെ 26 കേസുകൾ

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ടും
കാസർകോട്ടുമുൾപ്പെടെ ലോറിയിലെത്തി കവർച്ച നടത്തിയ കുപ്രസിദ്ധ സംഘത്തിലെ പ്രതിയെ പേരാവൂർ ഡി.വൈ. എസ്. പി എം . പി . ആസാദിന്റെ നേതൃത്വത്തിൽ
അറസ്റ്റ് ചെയ്തു.
പ്രതിക്കെതിരെ 26 കേസുകളുണ്ടെന്ന് ഡി.വൈ.എസ്.പി ഉത്തര മലബാറിനോട് പറഞ്ഞു. ഇടുക്കി തൊടുപുഴ പുറപ്പുഴ കരിങ്കുന്നം ജോമോൻ  ജോസഫ് 50 ആണ് അറസ്ററിലായത്. ലോറികളിൽ വന്ന് കാഞ്ഞങ്ങാട്ടേയും കാസർകോട്ടെയും ഹാർഡ് വേർ കടകൾ ക്ക് മുന്നിലും ഗോഡൗണുകളിലും സൂക്ഷിച്ച ലക്ഷക്കണക്കിന് രൂപയുടെ കമ്പികൾ ഉൾപെടെ കവർച്ച നടത്തിയ അഞ്ചംഗ സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട്ടും കാസർകോട്ടും പ്രതിക്കെതിരെ കേസുകളുണ്ട്. സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി പ്രതിക്കെതിരെ 26 കേസുകളുണ്ട്. 2012 ലായിരുന്നു കവർച്ച.
വാറൻ്റ് പ്രകാരം തൊടുപുഴയിൽ നിന്നു മാണ് അറസ്റ്റ് ചെയ്തത്. പിടികിട്ടാപുള്ളിയാണ്.
ഡി.വൈ.എസ്.പിക്ക് പുറമെ 
ഇൻസ്‌പെക്ടർ സജീവൻ,സീനിയർ സിവിൽ ഓഫീസർമാരായ കെ.ജെ.ജയദേവ് , പി . വി . പ്രജോദ്, സുഭാഷ് എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്യാനുണ്ടായിരുന്നു.
Reactions

Post a Comment

0 Comments