Ticker

6/recent/ticker-posts

പഠിപ്പ് മുടക്ക് സമരത്തിൽ പങ്കെടുത്ത കെ.എസ്.യു പ്രവർത്തകർക്ക് നേരെ അക്രമം വിദ്യാർത്ഥിക്ക് തലക്ക് പരിക്ക്

കാഞ്ഞങ്ങാട് :പഠിപ്പ് മുടക്ക് സമരത്തിൽ പങ്കെടുത്ത കെ.എസ്.യു പ്രവർത്തകർക്ക് നേരെ അക്രമം.  തലക്ക് സാരമായി പരിക്ക് പറ്റിയ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുണ്ടംകുഴി ഹയർ സെക്കൻ്ററി സ്കൂളിലാണ് സംഘർഷമുണ്ടായത്. സംസ്ഥാന വ്യാപകമായി കെ.എസ്.യു ആഹ്വാന പ്രകാരം കെ.എസ്.യു പ്രവർത്തകർ
ക്ലാസിൽ കയറാതെ സ്കൂൾ വരാന്തയിൽ മുദ്രാവാക്യം വിളിച്ചു. പ്രകടനമായി നീങ്ങവെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചതായാണ് പരാതി. പ്ലസ് ടു വിദ്യാർത്ഥി മരുതടുക്കത്തെ ഷാഹിദിനാണ് 17 പരിക്കേറ്റത്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് തലക്ക് പരിക്കേൽപ്പിച്ചെന്നാണ് പരാതി. കാസർകോട് ആശുപത്രിയിൽ ചികിൽസയിലാണ്. മറ്റ് ചില വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായും പരാതിയുണ്ട്.
Reactions

Post a Comment

0 Comments