Ticker

6/recent/ticker-posts

ഭാര്യയുടെ യൂട്യൂബ് ചാനലിന് അശ്ലീല കമൻ്റിട്ട ഭർത്താവിനെതിരെ കേസ്

നീലേശ്വരം :ഭാര്യയുടെ യൂട്യൂബ് ചാനലിന് അശ്ലീല കമൻ്റിടുകയും ഇത് ചോദ്യം ചെയ്തപോൾ മുടിക്ക് കുത്തി പിടിച്ച് കയ്യേറ്റം ചെയ്ത ഭർത്താവിനെതിരെ പൊലീസ് കേസ്. തൈക്കടപ്പുറം സ്വദേശിനിയായ 40കാരി നൽകിയ പരാതിയിൽ നീലേശ്വരം പൊലീസ് ഭർത്താവിൻ്റെ പേരിൽ കേസെടുക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് 3 ന് വീട്ടിൽ വെച്ചാണ് യുവതിക്ക് മർദ്ദനമേൽക്കുന്നത്. യുവതിയുടെ യൂട്യൂബ് ചാനലിൽ മോശമായി കമൻ്റിട്ടെന്നാണ് പൊലീസിൽ പറഞ്ഞത്. ഇത് ചോദ്യം ചെയ്തപ്പോൾ തടഞ്ഞു നിർത്തി മുടിക്ക് കുത്തി പിടിച്ച് കൈ കൊണ്ട് അടിച്ച് ദേഹോപദ്രവം ഏൽപ്പിച്ചെന്നാണ് കേസ്. പൊലീസ് അന്വേഷണം നടത്തി വരുന്നു.
Reactions

Post a Comment

0 Comments